ബസിലെ രണ്ടാം ഡ്രൈവര്‍ക്ക് എതിരെയാണ് പരാതി. ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. 

തേഞ്ഞിപ്പലം: ബസില്‍ പീഡനശ്രമമെന്ന യുവതിയുടെ പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു. സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയാണ് പരാതിക്കാരിയിലാണ് നടപടി. ബസിലെ രണ്ടാം ഡ്രൈവര്‍ക്ക് എതിരെയാണ് പരാതി. ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. 

Add Asianetnews as a Preferred SourcegooglePreferred