ലക്നൗ: റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനെ അജ്ഞാത സംഘം അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് സംഭവം. അമാനുളള എന്ന 64 കാരനായ കൊല്ലപ്പെട്ടത്. ആക്രമികള്‍ എത്തിയ സമയത്ത് വീട്ടില്‍ കൊല്ലപ്പെട്ട അമാനുള്ളയും ഭാര്യയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 

'ഒരു സംഘം ആളുകള്‍ വടിയും ആയുധങ്ങളുമായി എത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും വ്യക്തമാക്കി.