ചീയാരം പോസ്റ്റ് ഓഫീസിനു സമീപത്തുളള നീതുവിൻറെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിൻറ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിൻറെ  അടുക്കളഭാഗത്തിലൂടെയാണ് അകത്തേക്ക്  കയറിയായിരുന്നു അക്രമം നടത്തിയത്. 

ചീയാരത്ത്: അച്ഛന്‍ ഉപേക്ഷിച്ചതിന് പിന്നാലെ മൂന്ന് വയസില്‍ അമ്മയും നഷ്ടപ്പെട്ട നീതുവിന്‍റെ ജീവനെടുത്തത് യുവാവിന്‍റെ പ്രണയം. നീതുവിന്‍റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു നിതീഷ്. നന്നായി ചിത്രം വരയ്ക്കുകയും പാട്ട് പാടുകയും ചെയ്തിരുന്ന നീതുവിന്റെ ദുര്‍വിധിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ചിയാരത്ത് ഗ്രാമം.

ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട നീതു അമ്മൂമ്മയുടേയും അമ്മാവന്‍റെയും സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് നിതീഷിനെ നേരത്തെ പരിചയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വടക്കേകാട് സ്വദേശി നിതീഷ് പലപ്പോഴും ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടി നീതു പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ വിശദമാക്കി.

രാവിലെ 7 മണിക്കാണ് സംഭവം.ചീയാരം പോസ്റ്റ് ഓഫീസിനു സമീപത്തുളള നീതുവിൻറെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിൻറ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിൻറെ അടുക്കളഭാഗത്തിലൂടെയാണ് അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്. 

ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് അടുക്കളയിലുണ്ടായിരുന്ന വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. കുതറിയോടിയ നിതീഷിനെ അയല്‍വാസികള്‍ ചേര്‍ന്ന് പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി വടക്കേക്കാട് സ്വദേശി നീതിഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു.