ചക്കരപ്പാടം പോസ്റ്റ് ഓഫീസിന് സമീപത്തെ കാട്ടുപറമ്പിൽ സെയ്ഫുദ്ധീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ കയറിയത്. 

തൃശ്ശൂർ: തൃശ്ശൂർ പെരിഞ്ഞനത്ത് ഉംറയ്ക്ക് പോയ തീർത്ഥാടകന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ചക്കരപ്പാടം പോസ്റ്റ് ഓഫീസിന് സമീപത്തെ കാട്ടുപറമ്പിൽ സെയ്ഫുദ്ധീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ കയറിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് വൈകീട്ട് നാല് മണിയോടെ വീട്ടിലെത്തിയ യുവാവാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കള്ളന്മാർ കൊണ്ടുപോയി. മുറിക്കകത്തെ അലമാരകളും, മേശ വലിപ്പുകളും തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്