Asianet News MalayalamAsianet News Malayalam

റഷ്യന്‍ ദമ്പതികളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ നഗ്നമായ നിലയില്‍; കൈകളില്‍ മുറിവേറ്റ പാടുകള്‍

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കസോള്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടല്‍, ഹോം സ്‌റ്റേ എന്നിവിടങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും എഎസ്പി. 

russian couple found dead in himachal manikaran joy
Author
First Published Nov 18, 2023, 9:18 AM IST

മണാലി: ഹിമാചല്‍പ്രദേശിലെ കുളുവില്‍ റഷ്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മണികരനിലെ കുളത്തില്‍ നിന്ന് വ്യാഴാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് കുളു പൊലീസ് അറിയിച്ചു. ഇരുവരെയും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കുളത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ ബാഗിലെ വസ്തുക്കളില്‍ നിന്നാണ് ഇരുവരും റഷ്യന്‍ സ്വദേശികളെന്ന നിഗമനത്തില്‍ എത്തിയതെന്നും പൊലീസ് അറിയിച്ചു.

'യുവാവിന്റെ മൃതദേഹം കുളത്തിന്റെ കരയില്‍ നിന്നും യുവതിയുടേത് കുളത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ഏകദേശം 20 വയസ് പ്രായമാണ് ഇരുവര്‍ക്കും തോന്നുന്നത്. ബാഗ്, ബ്ലേഡ്, മൊബൈല്‍ ഫോണ്‍, ചരസ് എന്നിവയും മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും കൈകളില്‍ മുറിവേറ്റ പാടുകളുണ്ട്.' എന്നാല്‍ ഇത് മരണത്തിന് കാരണമായി കരുതുന്നില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും എഎസ്പി സഞ്ജീവ് ചൗഹാന്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കസോള്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടല്‍, ഹോം സ്‌റ്റേ എന്നിവിടങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും എഎസ്പി മാധ്യമങ്ങളെ അറിയിച്ചു. 

ഇതാണോ എല്ലാവരും തിരഞ്ഞ അജ്ഞാത പ്രസിഡന്റ്, അമ്പരപ്പിൽ യൂത്ത് കോൺ​ഗ്രസ് നേതൃത്വം, സംഭവിച്ചതിങ്ങനെ 
 

Follow Us:
Download App:
  • android
  • ios