ദില്ലി: തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവൻ ഉടമ പി രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ്. എന്‍വി രമണ്ണയുടെ ബെഞ്ചാണ് ഭവൻ ഉടമ പി രാജഗോപാലിന്‍റെ ഹര്‍ജി തള്ളി ശിക്ഷ ശരിവച്ചത്. 

രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും ശിക്ഷ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ എല്ലാം കുറ്റത്തില്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. നേരത്തെ സെഷന്‍ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിനും മറ്റുള്ളവര്‍ക്കും വിധിച്ചതെങ്കില്‍ മദ്രാസ് ഹൈക്കോടതി അത് ജീവപര്യന്തം തടവായി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2001 ൽ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ആണ് ശിക്ഷ. ജീവനക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കാൻ ആയിരുന്നു കൊലപാതകം. ജൂലൈ 7 ന് മുമ്പ് രാജഗോപാൽ കീഴടങ്ങണം എന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നു.