കൊച്ചി: നഗരത്തില്‍ കാറില്‍ സൈക്കിള്‍ മുട്ടിയതിന് എട്ടാം ക്ലാസുകാരനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില് ഏല്‍പ്പിച്ചു. നാട്ടുകാരടെ പ്രതിഷേധത്തെ തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയം റോഡില്‍ അര മണിക്കൂര്‍ ഗതാഗതം മുടങ്ങി.

വൈകിട്ട് നാല് മണിക്കാണ് സംഭവം. സ്കൂള്‍ വിട്ട് കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലൂടെ വീട്ടിലേക്ക് വരികയായീരുന്നു വിദ്യാര്‍ഥി. കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സൈക്കിള്‍ കാറിന് പിന്നില്‍ മുട്ടി. ഇതോടെ കാര്‍ ഓടിച്ച പാലാരിവട്ടം ജനത റോഡില്‍ താമസക്കുന്ന വിനോദ് സദാശിവന്‍, പുറത്തിറങ്ങി വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയായിരുന്നു

ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി വിനോദിനെ തടഞ്ഞുവെച്ചു. യാത്രക്കാരും വാഹനങ്ങല്‍ നിര്‍ത്തിയിട്ടു. പൊലീസ് എത്താതെ വിടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.തുടര്‍ന്ന് കണ്‍ട്രോള്‍ റൂം ജീപ്പിലെ പൊലീസുകാര്‍ എത്തി വിനോദിനെ കസ്റ്റഡിയിലെുടത്തു. 

പാലാരിവട്ടം സ്റ്റേഷനില്‍ എത്തിച്ച ശേഷം വൈദ്യപരിശോധനക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ മൊഴിയെുടത്ത ശേഷം ദേഹോപദ്രവം ഏല്‍പ്പിച്ചതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

വീഡിയോ