പരിക്കേറ്റ പമ്പ് ജീവനക്കാരന്‍ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളകുപൊടി കൊണ്ട് വന്ന പേപ്പറില്‍ പമ്പ് ഉടമക്കുള്ള ഭീഷണി സന്ദേശവുമുണ്ടായിരുന്നു. 

കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ മുളക് പൊടി എറിഞ്ഞ് കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു. കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ബാങ്കില്‍ അടക്കാനായി കൊണ്ടുവന്ന ഏഴ് ലക്ഷം രൂപയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. പരിക്കേറ്റ പമ്പ് ജീവനക്കാരന്‍ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളകുപൊടി കൊണ്ട് വന്ന പേപ്പറില്‍ പമ്പ് ഉടമക്കുള്ള ഭീഷണി സന്ദേശവുമുണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona