15കാരിയായ പെൺകുട്ടി വീട്ടിൽ വസ്ത്രം മാറുകയായിരുന്നു. സമീപത്ത് ഒളിച്ചിരുന്ന പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. 

ഇടുക്കി: വീട്ടിൽ വസ്ത്രം മാറിക്കൊണ്ടിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മൂന്നാർ മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ മനോജാണ് പിടിയിലായത്. മൂന്നാർ എസ്ച്ച്ഒ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതി 27കാരനായ മനോജിനെ
പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. 15കാരിയായ പെൺകുട്ടി വീട്ടിൽ വസ്ത്രം മാറുകയായിരുന്നു. സമീപത്ത് ഒളിച്ചിരുന്ന പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം വെച്ചതോടെ മനോജ് ഓടിരക്ഷപ്പെട്ടു. തൊട്ടുപിന്നാലെ മൂന്നാർ പൊലീസെത്തി. തുടർന്ന്
നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്തു.

പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ അഞ്ചംഗ സംഘം, ചോദ്യം ചെയ്ത എസ് ഐയെ മർദ്ദിച്ചു; പ്രതികളെ തേടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്