കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി റഫീഖ്, രണ്ടാം പ്രതി രമേശൻ, നാലാം പ്രതി അഷ്‌റഫ്‌ എന്നിവർക്കാണ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

ഒരു ലക്ഷം രൂപയ്ക്ക് ആനുപാതികമായി രണ്ട് ആൾ ജാമ്യം വെണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം. പാസ്‌പോർട്ട്‌ കോടതിയിൽ ഹാജരാക്കണം. കേരളം വിട്ടുപോകരുത് തുടങ്ങിയ കാര്യങ്ങളും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസിൽ നാലു പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

തട്ടിപ്പ് സംഘത്തെ കുടുക്കിയ കേസിങ്ങനെ

ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നുകളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുന്നതോടെയാണ് ബ്ലാക്ക്മെയിലിംഗ് സംഘത്തെ കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നത്. 

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ