കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ, പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്ന് നടി കൊച്ചിയിലെത്തും. ഹൈദരാബാദിൽ സിനിമ ഷൂട്ടിങ്ങിലുള്ള ഷംന വൈകുന്നേരത്തോടെയാണ് കൊച്ചിയിലെത്തുക. 

Read More: കൊച്ചി ബ്ലാക്മെയിലിം​ഗ് കേസ്; കൂടുതൽ പ്രതികളുണ്ട്, തട്ടിപ്പിനിരയായവർ സിനിമാക്കാർ മാത്രമല്ലെന്നും പൊലീസ്

നാളെ ഷംന കാസിമിന്റെ മൊഴി ഓൺലൈനായി പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷമാകും തുടരന്വേഷണം. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. മൂന്ന് പ്രതികളെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 

Read More: പ്രതികൾ വീട്ടിലെത്തിയത് ആക്രമിക്കാനെന്ന് സംശയിക്കുന്നതായി ഷംന കാസിം: കേരള പൊലീസിനെയോർത്ത് അഭിമാനം

വൈകാതെ ഇവരെ കസ്റ്റഡിയിൽ വാങ്ങും. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ പൊലീസിന് കിട്ടിയിട്ടുണ്ട്. റിസപ്ഷനിസ്റ്റുകളും ഇവൻറ് മാനേജ്മെൻറ് ജീവനക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും കൊച്ചി ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു.

Read More: ബ്ലാക്ക് മെയിൽ കേസിൽ ഒമ്പത് പ്രതികള്‍, ആസൂത്രണം ചെയ്തത് രണ്ട് പേരെന്ന് ഐജി, ഷെരീഫിനെ കുടുക്കിയതെന്ന് കുടുംബം