ഷിബുബേബിജോണിന്‍റെ അമ്മയുടെ വിവാഹ സ്വര്‍ണമാണ് മോഷണം പോയത്

കൊല്ലം: മുന്‍മന്ത്രി ഷിബു ബോബിജോണിന്‍റെ കുടുംബ വീട്ടില്‍ മോഷണം. അന്‍പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. പോലീസ് അന്വേഷണം ആരംഭിച്ചു. ഷിബുബേബി‍ ജോണിന്‍റെ കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടിലാണ് മോഷണം നടന്നത് വിടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന ശേഷം ഗ്ലാസ്സ് വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.

താഴത്തെ നിലയില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന നാല്പ്പത്തിഏഴ് പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ നഷ്ടമായി. രണ്ട് നിലയുള്ള വിടിനുള്ളിലെ എല്ലാമുറികളിലും മോഷ്ടക്കാള്‍ പ്രവേശിച്ചതായി പോലീസി പറഞ്ഞു. സാധാരണ ഈ വീട്ടില്‍ രാത്രി സമയങ്ങളില്‍ ആരും തങ്ങാറില്ല. പകല്‍ സമയത്ത് മാത്രമെ അളുണ്ടാകു. ഷിബുബേബിജോണിന്‍റെ അമ്മയുടെ വിവാഹ സ്വര്‍ണമാണ് മോഷണം പോയത്

അര്‍ദ്ധ രാത്രിയോടെയാണ് മോഷണം നടന്നതായി സംശയിക്കുന്നത്. ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നായിരിക്കും മോഷണം നടത്തിയതെന്നും സംശയിക്കുന്നു. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സഥ്ലത്ത് എത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചിടുണ്ട്.

പൊലീസ് നായ് വീടിന് സമിപ പ്രദേശങ്ങളില്‍ ചുറ്റികറങ്ങിയ ശേഷം റോഡ് വരെ പോയി. മോഷ്ടക്കാള്‍ വാഹനത്തില്‍ എത്തിയെന്നാണ് പോലീസ് നിഗമനം സ്ഥിരം.ചില സ്ഥിരം മോഷ്ടക്കളെ ഉള്‍പ്പടെഉള്ളവര്‍ പോലീസിന്‍റെ നിരിക്ഷണത്തിലാണ്.