കണ്ണൂരിൽ യുവതിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

കണ്ണൂർ: തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം.തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ഒരാൾ ആക്രമണം നടത്തിയത്. ഓട്ടോറിക്ഷയിലെത്തിയ ആൾ പെട്ടെന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതി കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതായാണ് വിവരം. ഭർതൃമതിയായ യുവതിയുടെ ഇരു കൈകളിലും ആണ് ബ്ലേഡ് കൊണ്ട് മുറിച്ചത്. ഷിമിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. മാലൂർ തൃക്കടാരിപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആക്രമണം നടത്തിയെന്നാണ് മൊഴി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more: പെട്രോൾ അടിക്കാൻ താമസിച്ചു; ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസിൽ അതിക്രമം, അറസ്റ്റ്

അതേസമയം, തൃശ്ശൂരിൽ സൗഹൃദത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്‍റെ വൈര്യാഗ്യത്തില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച രണ്ട് പേര്‍ പിടിയിലായി. സംഭവത്തിലെ പ്രതികളിലൊരാള്‍ ഒളിവിലാണ്. പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കല്‍ വിഷ്ണു, മാരായ്ക്കല്‍ പടിഞ്ഞാറയില്‍ പ്രജോദ് എന്നിവരെയാണ് പീച്ചി പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിലങ്ങന്നൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അഭിജിത്തിനെയും ഭാര്യയെയും അഭിജിത്തിന്‍റെ മുന്‍കാല സുഹൃത്തുക്കളായ വിണ്ഷു, പ്രജോത്, ധനീഷ് എന്നിവര്‍ അക്രമിക്കുകയായിരുന്നു.

സൗഹൃദ ബന്ധം അവസാനിപ്പിച്ചത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ഇവരുമായി സൗഹൃദം സൂക്ഷിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച അഭിജിത്തിനെ മൂന്നുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അഭിജിത്ത് പീച്ചി റോഡിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പ്രതികള്‍ ആശുപത്രിയിലുമെത്തി വീണ്ടും അഭിജിത്തിനെയും ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പീച്ചി റോഡ് സെന്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിപിന്‍ ബി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player