പെട്രോൾ അടിക്കാൻ താമസിച്ചു; ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസിലെ അതിക്രമം, അറസ്റ്റ്

കൊല്ലം: പെട്രോൾ അടിക്കാൻ താമസിച്ചതിന് ജീവനക്കാരിയെ മർദ്ദിക്കുകയും, മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം ആവണീശ്വരം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്. രണ്ടാം പ്രതി കലഞ്ഞൂർ സ്വദേശി അനിരുദ്ധനെ ഇന്നലെ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. പത്തനംതിട്ട ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസിൽ ഏപ്രിൽ 30 ന് ആയിരുന്നു സംഭവം.

Read more: ഭവനഭേദനക്കവര്‍ച്ച കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയില്‍

അതേസമയം, കോഴിക്കോടു നിന്ന് ലൈംഗികാതിക്രമ ശ്രമ വ‍ാ‍ര്‍ത്ത പുറത്തുവന്നു. കോഴിക്കോട് ക്വട്ടേഷൻ സംഘത്തിന്റെ ലൈം​ഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ 16കാരനാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. 

കടലിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു; കോഴിക്കോട് 16കാരനുനേരെ ലൈം​ഗികാതിക്രമം, രക്ഷപ്പെട്ടത് തലനാരിഴക്ക്

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പുലര്‍ച്ചെ സുഹൃത്തുക്കളുമായി കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ക്വട്ടേഷൻ തലവനായ നൈനൂക്ക് ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആളുകൾ കൂടിയതോടെ ഇയാൾ മുങ്ങി. പരാതിയെ തുടർന്ന് നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.