ചണ്ഡീഗഡ്: സഹോദരിമാരെ വാടക വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ അബോഹാറിലാണ് സംഭവം. രജ്‍വന്‍ത് കൗര്‍, മന്‍പ്രീത് കൗര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിറക് പൂരില്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. 

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിക്കുന്നില്ലെന്ന് വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാടകവീട്ടില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്‍റെ വാതില്‍ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.