യുപിയിലെ മഹോബ ന​ഗരത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. 

ലക്നൗ: ഉത്തർപ്ര​ദേശിൽ ആറുവയസ്സുകാരി‍യെ ബലാത്സം​ഗം ചെയ്തു. സംഭവത്തിൽ 21കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ മഹോബ ന​ഗരത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തിങ്കളാഴ്ച പെൺകുട്ടിയുടെ അമ്മ പരാതി നൽകിയതായി സ്റ്റേഷൻ ഓഫീസർ ബൽറാം സിം​ഗ് അറിയിച്ചു. 21 വയസ്സുകാരനായ യുവാവാണ് കുട്ടിയെ ലൈം​ഗിക അതിക്രമം നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയതിന് ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. 

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ഗോസൈഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ധനൗദിഹ് ഗ്രാമത്തിൽ നിന്നും നാടിനെ നടുക്കിയ മറ്റൊരു ഹീനകൃത്യത്തിന്റെ വാർത്ത പുറത്തു വന്നിരുന്നു. നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ നരബലി നൽകിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് ഈ ​ഗ്രാമം. 35 -കാരിയായ മഞ്ജു ദേവിയാണ് മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തുന്നതോടെ ഇവര്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്നും ജീവിതം മുഴുവന്‍ മാറിമറിയും എന്നുമായിരുന്നു മന്ത്രവാദി സ്ത്രീയോട് പറഞ്ഞിരുന്നത്. 

ഗ്രാമത്തിലെ വിഗ്രഹത്തിന് മുന്‍പില്‍ എത്തിച്ചാണ് മഞ്ജു ദേവി കുഞ്ഞിനെ ബലി നല്‍കിയത്. വിഗ്രഹത്തിനു മുന്‍പില്‍ കുഞ്ഞിനെ കിടത്തി തൂമ്പാകൊണ്ടു വെട്ടിയാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞ പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു. ഞായറാഴ്ചയാണ് പോലീസ് മഞ്ജു ദേവിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ ഉപയോഗിച്ച് തുമ്പയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

വഴിയില്‍ കിടന്ന് കിട്ടിയ മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം; കുപ്പി നല്‍കിയയാളെ ചോദ്യം ചെയ്യുന്നു