ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച റീല്‍ വൈറലായതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
ഹൈദരാബാദ്: റീല്‍ ചിത്രീകരണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് 'കഞ്ചാവ്' വലിച്ച യുവാവിനെ പിടികൂടി പൊലീസ്. വെള്ളിയാഴ്ച ഹൈദരാബാദ് രാംഗോപാല്‍പേട്ട് പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷന് മുന്നില്‍ നിന്ന് 'കഞ്ചാവ് വലി'ക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കേസിലാണ് യുവാവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവാവിന് എട്ട് ദിവസത്തെ തടവാണ് ശിക്ഷയായി വിധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച റീല്‍ വൈറലായതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. സ്റ്റേഷന് മുന്നില്‍ വച്ച് 'കഞ്ചാവ് വലി'ക്കുന്നതിന്റെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് 40 കിലോ കഞ്ചാവുമായി പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറി പൂവച്ചല്‍ സ്വദേശി ഷൈജുവാണ് എക്‌സൈസിന്റെ പിടിയിലായത്. അടുത്തിടെ നടന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലാണ് ഷൈജുവിനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 40 കിലോ കഞ്ചാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. പുതുവത്സര പാര്‍ട്ടിക്കായാണ് തലസ്ഥാനത്തേക്ക് കഞ്ചാവ് എത്തിച്ചതെന്ന് ഷൈജു എക്‌സൈസിനോട് സമ്മതിച്ചു.
ന്യൂയര്‍ ആഘോഷങ്ങള്‍ ലക്ഷ്യം വെച്ചാണ് പ്രതി ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. ഗോവ രജിസ്‌ട്രേഷന്‍ കാറിലാണ് ഷൈജു കഞ്ചാവ് കടത്തിയത്. ഈ കാര്‍ ദീര്‍ഘനാളത്തേക്ക് ഇയാള്‍ വാടകയ്ക്ക് എടുത്തതാണ്. നാട്ടില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് ഷൈജു. ഇയാള്‍ക്ക് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആഘോഷങ്ങളുടെ മറവില്‍ പണമുണ്ടാക്കാനാണ് ഇടനിലക്കാരെ ഒഴിവാക്കി ഷൈജു ആന്ധ്രയില്‍ നിന്നും നേരിട്ട് കഞ്ചാവ് കടത്തിയതെന്ന് എക്‌സൈസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ ബാലരാമപുരത്ത് വെച്ചാണ് എക്‌സൈസ് കാര്‍ തടഞ്ഞ് ഷൈജുവിനെ പിടികൂടുന്നത്.
പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോട്ടോഷൂട്ട്; അധ്യാപികയുടെ പ്രതികരണം

