Asianet News MalayalamAsianet News Malayalam

'സ്‌നാപ്ചാറ്റ്, ടെലഗ്രാം, വാട്ട്‌സ്ആപ്പ്, ചെറിയ പൊതികൾ'; വിദ്യാർത്ഥികൾക്ക് മയക്കുമരുന്നെത്തിച്ചത് ഇങ്ങനെ !

മയക്കുമരുന്നുകൾക്ക് പുറമേ രണ്ട് ഇലക്ട്രോണിക് വെയിംഗ് മെഷീനുകൾ, 10 മൊബൈൽ ഫോണുകൾ, 3,200 രൂപ എന്നിവയും പ്രതികൾ മയക്കുമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിച്ച എസ്‌യുവി കാറും രണ്ട്  ബൈക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Snapchat WhatsApp and telegram  How Noida Gang Supplied Drugs To Students here is the details vkv
Author
First Published Nov 28, 2023, 8:01 PM IST

ദില്ലി: ദില്ലിയിലെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന വൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് തിങ്കളാഴ്ച ദില്ലി പൊലീസ് ഒൻപതംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥികളടക്കമുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്നും 15 കിലോ കഞ്ചാവ്, 30 ഗ്രാം കൊക്കെയ്ൻ, 20 ഗ്രാം എംഡിഎംഎ (ഗുളികകൾ), 150 ഗ്രാം ഹാഷ് എന്നിവയുൾപ്പെടെ 25 ലക്ഷം രൂപ വിലമതിക്കുന്ന  മയക്കുമരുന്നുകളും കണ്ടെടുത്തു.

മയക്കുമരുന്നുകൾക്ക് പുറമേ രണ്ട് ഇലക്ട്രോണിക് വെയിംഗ് മെഷീനുകൾ, 10 മൊബൈൽ ഫോണുകൾ, 3,200 രൂപ എന്നിവയും പ്രതികൾ മയക്കുമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിച്ച എസ്‌യുവി കാറും രണ്ട്  ബൈക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തലവനായ അക്ഷയ് കുമാർ ആണ് നോയിഡയിലുടനീളമുള്ള കോളേജുകളിലും സർവകലാശാലകളിലും മയക്കുമരുന്ന് വിതരണം ചെയ്യാൻ ചുക്കാൻ പിടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.  ഇയാളുടെ ഭാര്യ തായ്‌വാനിലാണ് ജോലി ചെയ്യുന്നത്.   അവർ വഴി വിദേശത്ത് നിന്നും മയക്കുമരുന്ന് എത്തിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

പ്രതികളിലൊരാളായ  രാജസ്ഥാൻ സ്വദേശിയായ നരേന്ദ്രൻ ആണ് കോളേജ് കാമ്പസുകളിൽ മയക്കുമരുന്ന് എത്തിക്കുന്നവരിൽ പ്രഥാനി. കോളേജ് ഹോസ്റ്റലുകളിലും നഗരത്തിൽ പേയിംഗ് ഗസ്റ്റുകളായും താമസിക്കുന്ന വിദ്യാർത്ഥികൾക്കും നരേന്ദ്രൻ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ സ്‌നാപ്ചാറ്റ്, ടെലഗ്രാം, വാട്‌സ്ആപ്പ് എന്നിവ വഴിയാണ് സംഘം ഉപയോക്താക്കളുമായി ഇടപെട്ടിരുന്നത്.

ഇടപാട് ഉറപ്പിച്ച ശേഷം ആമസോണിൽ നിന്നും ഫ്ലിപ് കാർട്ടിൽ നിന്നുമുള്ള ഡെലിവറി മാതൃകയിൽ ചെറിയ പാഴ്‌സലുകളായി വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്.   7,000-8,000 രൂപ വരുന്ന ചെറിയ പൊതികളാക്കായാണ് സംഘം വിദ്യാർത്തികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.  പിടിയിലായവരിൽ നോയിഡയിലെ അമിറ്റി സർവകലാശാലയിലെ നാല് വിദ്യാർത്ഥികളുമുണ്ട്.  

Read More : 'എന്‍റെ ചിന്തയിലേ അത് വന്നില്ല, മരുമകന്‍റെ ഫോൺ വന്നപ്പോൾ ഞെട്ടി, വീട്ടിലും കുട്ടികളില്ലേ'; ഓട്ടോ ഡ്രൈവർ...

Latest Videos
Follow Us:
Download App:
  • android
  • ios