ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ മൊബൈലും പഴ്സും പിടിച്ചുപറി സംഘം തട്ടിയെടുത്തു. ദില്ലിയില്‍ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്‍റെ ഗേറ്റിന്‍റെ പുറത്ത് വച്ചാണ് മോദിയുടെ സഹോദരന്‍റെ മകള്‍ ദമയന്തി ബെന്‍ മോദിയുടെ പഴ്സും മെബൈലും തട്ടിയെടുത്തത്.

അമൃത്സറില്‍ നിന്ന് ദമയന്തി തിരികെ തിരികെ വരുമ്പോഴാണ് സംഭവം. ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറി ബുക്ക് ചെയ്തിരുന്നു. അതിന്‍റെ ഗേറ്റില്‍ എത്തിയപ്പോഴാണ് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പഴ്സും തട്ടിയെടുത്ത് പാഞ്ഞത്. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു. ദില്ലി പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.