സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

മാവേലിക്കര: മാവേലിക്കര ചുനക്കരയിൽ വൃദ്ധ മാതാവിനെ മകൻ ക്രൂരമായി മര്‍ദ്ദിച്ചു. സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുൻ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ നായരാണ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്, മർദ്ദനമേറ്റ ഭവാനി അമ്മയെ (74) പോലീസ് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെതിരെ കേസെടുക്കുമെന്ന് നൂറനാട് പോലീസ് അറിയിച്ചു. ഇവര്‍ക്ക് മൂന്നു മക്കളാണുള്ളത്.