അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. രേഷിയുടെ മകൻ രഘു (36) ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പാലക്കാട്: പാലക്കാട് അട്ടപ്പാടി അരളിക്കോണത്ത് അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. രേഷിയുടെ മകൻ രഘു (36) ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുല൪ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. രഘുവിനെ പുതൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാനസിക പ്രശ്നങ്ങളുള്ള രഘു അയൽവീടുകളിൽ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള ത൪ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. രഘുവിനെ പുതൂ൪ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടത്തറ ആശുപത്രിയിലുള്ള രേഷിയുടെ മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
Also Read: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍
