തിരുവനന്തപുരം: നിരവധി വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണത്തിനിരയാക്കിയ അധ്യാപകന്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. തിരുവനന്തപുരം  കരകുളം വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകൻ ബോബി സി ജോസഫാണ് അറസ്റ്റിലായത്.

പത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കുട്ടികളുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്താണ് പൊലീസ് ബോബിയെ അറസ്റ്റ് ചെയ്തത്. കരകുളം സ്വദേശിയാണ് പ്രതി.