കാറിടിച്ച് ട്രാഫിക് പൊലീസുകാരന്‍ ബോണറ്റില്‍ വീണിട്ടും കാര്‍ നിര്‍ത്താന്‍ ഇയാള്‍ തയ്യാറായില്ല. കുറച്ച് ദൂരം മുന്നോട്ട് പോയ വാഹനം പൊലീസുകാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
ജോധ്പൂര്‍: വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കാറിന്‍റെ ബോണറ്റിലിട്ട് മുന്നോട്ട് പാഞ്ഞ വിദ്യാര്‍ത്ഥി പിടിയില്‍. രാജസ്ഥാനിലെ ജോധപൂരില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നന്നത്. തിരക്കേറിയ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥിയോട് കാര്‍ നിര്‍ത്താന്‍ ട്രാഫിക് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയ്യാറാകാതെ വിദ്യാര്‍ത്ഥി കാറ്‍ മുന്‍പോട്ട് എടുക്കുകയായിരുന്നു.
കാറിടിച്ച് ട്രാഫിക് പൊലീസുകാരന്‍ ബോണറ്റില്‍ വീണിട്ടും കാര്‍ നിര്‍ത്താന്‍ ഇയാള്‍ തയ്യാറായില്ല. കുറച്ച് ദൂരം മുന്നോട്ട് പോയ വാഹനം പൊലീസുകാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഓമറാം ദേവാസി എന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായ്. ഗോവിന്ദ് വ്യാസ് എന്ന ട്രാഫിക് പൊലീസുകാരന് സംഭവത്തില്‍ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരന്‍റെ മൊബൈല്‍ ഫോണും അതിക്രമത്തിനിടയില്‍ നഷ്ടമായിട്ടുണ്ട്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുകയായിരുന്ന ഓമറാം ട്രാഫിക് പൊലീസുകാരന്‍റെ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. അരക്കിലോമീറ്ററിലധികം ദൂരം പൊലീസുകാരനെ ബോണറ്റിലിരുത്തി പാഞ്ഞ കാര്‍ ഏറെ പ്രയാസപ്പെട്ടാണ് പൊലീസുകാര്‍ തടഞ്ഞ് നിര്‍ത്തിയത്.
ട്രാഫിക് നിയമം തെറ്റിച്ച കാര്‍, ബോണറ്റില്‍ കുടുങ്ങിയ പൊലീസുകാരനുമായി പാഞ്ഞു, ഡ്രൈവര്‍ പിടിയില്‍
ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥിയുടെ അതിക്രമം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ജോധ്പൂരിലെ ശാസ്ത്രി നഗര്‍ പൊലീസാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലും സമാനമായ സംഭവം നടന്നിരുന്നു. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് തടഞ്ഞ പൊലീസുകാരനെ കാറിന്‍റെ ബോണറ്റില്‍ ഇടിച്ചിടുകയായിരുന്നു യുവാവ് ചെയ്തത്. ബോണറ്റില്‍ പൊലീസുകാരനുമായി കിലോമീറ്ററുകള്‍ ഇയാള്‍ ചീറിപായുകയും ചെയ്തിരുന്നു. പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ പ്രകോപിപ്പിച്ചത്.
പിഴ ആവശ്യപ്പെട്ട പൊലീസുകാരനെ കാറിന്റെ ബോണറ്റിൽ വെച്ച് 4 കിലോമീറ്റർ ഓടിച്ച് ഡ്രൈവർ; അറസ്റ്റ്, വീഡിയോ
