പിഴ അടക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടത് ഡ്രൈവർ വിസമ്മതിക്കുകയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. 

ഇൻഡോർ: ഡ്രൈവിം​ഗിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചത് തടഞ്ഞതിന്റെ പേരിൽ ട്രാഫിക് പൊലീസുകാരനെ കാറിന്റെ ബോണറ്റിൽ വെച്ച് 4 കിലോമീറ്റർ ദൂരം വണ്ടിയോടിച്ചു. ഇൻഡോറിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് കണ്ടാണ് ട്രാഫിക് ഹെഡ് കോൺസ്റ്റബിൾ ആയ ശിവ്സിം​ഗ് ചൗഹാൻ വണ്ടി നിർത്താൻ കൈ കാണിച്ചത്. പിഴ അടക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടത് ഡ്രൈവർ വിസമ്മതിക്കുകയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. 

മാത്രമല്ല, ഇയാൾ വാഹനം അതിവേ​ഗം മുന്നോട്ടെടുത്തു. പൊലീസ് ഓഫീസറെ ബോണറ്റിൽ വെച്ച് നാല് കിലോമീറ്റർ ദൂരം ഇയാൾ വണ്ടിയോടിച്ചു. പൊലീസ് ഓഫീസറെ താഴെ വീഴ്ത്താൻ ഇയാൾ ശ്രമിച്ചെങ്കിലും ശിവ്സിം​ഗ് ചൗഹാൻ ബോണറ്റിൽ മുറുകെ പിടിച്ചു കിടന്നു. ഒടുവിൽ അമിത വേ​ഗതയിൽ ഓടിക്കൊണ്ടിരുന്ന വാഹനം പൊലീസ് പിടികൂടി. ഒരു റിവോൾവറും പിസ്റ്റളും വാഹനത്തിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ​

റോഡിലെ വെള്ളം തെറിപ്പിക്കാന്‍ വാഹനങ്ങളോട് ഇങ്ങോട്ട് ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

ഗ്വാളിയോർ സ്വദേശിയായ കേശവ് ഉപാധ്യായ എന്നയാളാണ് സംഭവത്തിലെ പ്രതി എന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരക്കേറിയ നിരത്തിലൂടെ കാറിന്റെ ബോണറ്റിലെ പൊലീസ് ഉദ്യോ​ഗസ്ഥനുമായി ഇയാൾ വേ​ഗത്തിൽ വാഹനമോടിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. വാഹനം നിർത്താൻ ശ്രമിച്ച് ഒരാൾ കൂടെ ഓടുന്നുണ്ട്. 

Scroll to load tweet…