Asianet News MalayalamAsianet News Malayalam

സുശീൽ കൂട്ടാളികളുമായി ബന്ധപ്പെട്ടത് ടെലഗ്രാം വഴി, സഹായിച്ചവരെ കണ്ടെത്താൻ പൊലീസ്

യുവ ഗുസ്തിതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ സുശീൽ കുമാർ കൂട്ടാളികളുമായി ബന്ധപ്പെട്ടത് ടെലഗ്രാം ആപ്പും ഇൻറർനെറ്റ് ഡോംഗിളിന്റെ സഹായത്തൊടെയെന്ന് പൊലീസ്

Sushil contacted his associates by telegram police said to find those who helped
Author
Kerala, First Published Jun 3, 2021, 12:39 AM IST

ദില്ലി: യുവ ഗുസ്തിതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ സുശീൽ കുമാർ കൂട്ടാളികളുമായി ബന്ധപ്പെട്ടത് ടെലഗ്രാം ആപ്പും ഇൻറർനെറ്റ് ഡോംഗിളിന്റെ സഹായത്തൊടെയെന്ന് പൊലീസ്. സൂശീലിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

കൊലപാതകക്കേസിൽ നിലവിൽ ദില്ലി പൊലീസ് കസ്റ്റഡിയിലാണ് സുശീൽ കുമാർ. ഒളിവിൽ കഴിഞ്ഞപ്പോളുള്ള സൂശീന്റെ പ്രവർത്തനങ്ങളാണ് പൊലീസ് നിലവിൽ പരിശോധിക്കുന്നത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ച് സുശീൽ നിരവധി പേരെ വിളിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പേരിൽ സുശീൽ കുമാർ വാങ്ങിയ പുതിയ ഫ്ലാറ്റിെൻറ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. 

തെളിവെടുപ്പിനായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രതികളെ ഹരിദ്വാറിൽ എത്തിച്ചിരുന്നു. 23-കാരനായ സാഗറിെൻറ മരണത്തിന് പിന്നാലെ സുശീൽ ഹരിദ്വാറിേലക്കാണ് രക്ഷപ്പെട്ടത്. മൊബെൽ ഫോൺ ഇനിയും കണ്ടെത്താൻ സാധിക്കാത്തിനാൽ സുശീൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. 

ഹരിദ്വാറിൽ വെച്ച് സുശീൽ മൊബൈൽ ഒഴിവാക്കിയെന്നാണ് പൊലീസ് കരുതുന്നത്. സംഭവദിവസം രാത്രി സുശീൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സാഗറിനെ കൊല്ലാൻ വേണ്ടിയല്ല തന്റെ  സുഹൃത്തുക്കളെ വിളിച്ചു വരുത്തിയിരിക്കുന്നതെന്നും മർദ്ദിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യമെന്നുമാണ് മൊഴി നൽകിയെന്നാണ് വിവരം. 

ചത്രസൽ സ്റ്റേഡിയത്തിലെ മറ്റ് ഗുസ്തി താരങ്ങളെ സാഗർ വഴിതെറ്റിക്കുന്നുവെന്നായിരുന്നു സുശീലിെൻറ ആരോപണം. എന്നാൽ സ്റ്റേഡിയത്തിലുള്ള സുശീലിെൻറ സ്വാധീനം സാഗർ ചോദ്യം ചെയ്തതിലുള്ള വിദ്വേഷത്തിെൻറ പുറത്താണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.

തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന പുതിയ കുറ്റവും ദില്ലി പൊലീസ് ചുമത്തിയതോടെ സുശീലിന് മേൽ കുരുക്ക് മുറുകുകയാണ്. മൊബൈൽ ഫോണും വിഡിയോ ദൃശ്യങ്ങളും സുശീൽ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Follow Us:
Download App:
  • android
  • ios