തിരുവനന്തപുരം: അനധികൃതമായി നിര്‍മ്മിച്ച നീന്തല്‍ക്കുളം തകര്‍ന്ന് വെള്ളം ഒഴുകി, അയല്‍വാസിയുടെ വീടിന് കേടുപാടുകള്‍. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സന്തോഷ് കുമാര്‍ നിര്‍മ്മിച്ച നീന്തല്‍കുളമാണ് തകര്‍ന്നത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

നാലുമാസം മുമ്പാണ് സന്തോഷ് സ്വിമ്മിങ് പൂളിൻറെ നി‍ർമ്മാണം ആരംഭിച്ചത്. അതിയന്നൂർ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പൂള്‍ നിർമ്മിച്ചതെന്ന് പൊലീസ് പറയുന്നു. അയൽവാസിയായ ഗോപാലകൃഷ്ണന്‍റെ വീട്ടിൽ നിന്നും 35 മീറ്റർ ഉയരത്തിലാണ് സന്തോഷ് സ്വിമ്മിംഗ് പൂള്‍ നിർമ്മിച്ചത്. 

ഇന്നലെ വൈകുന്നേരം പൂളിൽ വെള്ളം നിറച്ചപ്പോഴാണ് തകർന്നത്. വെള്ളവും കോണ്‍ക്രീറ്റ് കഷണങ്ങളും ശക്തയായി വന്നിടിച്ചാണ് ഗോപാലകൃഷ്ണനറെ മതിലും അടക്കളുടെ ഒരു ഭാഗവും തകർന്നത്. വീട്ടിനുള്ളിൽ വെള്ളവും നിറഞ്ഞു.

സ്ഫോടന ശബദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടുകയായിരുന്നു. അനധികൃത നിർമ്മാണത്തെ കുറിച്ച് പഞ്ചായത്തിനും പൊലീസിനും നേരത്തെ പരാതികള്‍ നൽകിയിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഗോപാലകൃഷ്ണനും പറയുന്നു. നെയ്യാറ്റിൻകര പൊലീസ് സന്തോഷിനെതിരേ കേസെടുത്തു.