ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. 17 കാരിയായ പെണ്‍കുട്ടിയെയാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് കഴുത്തറുത്ത് കൊന്നത്. 

സായ്ബാബ ക്ഷേത്രത്തിന് സമീപത്തുവച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും യുവാവ് പെണ്‍കുട്ടിയുടെ കഴുത്ത് മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് അറുക്കുകുയുമായിരുന്നു. രക്തം വാര്‍ന്ന് പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി ഇയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നുവെന്ന് പൊലീസ് പറഞ്ഞു.