കൊച്ചി:  കൂത്താട്ടുകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണം നടന്നു. വീട്ടില്‍ നിന്ന് പതിനായിരം രൂപ നഷ്ടപ്പെട്ടു.

മജിസ്ട്രേറ്റ്  ജോജി തോമസിന്‍റെ തിരുമാറാടിയിലെ വസതിയിലാണ് മോഷണം നടന്നത് . ജനല്‍ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. രണ്ടുദിവസമായി മജിസ്ട്രേറ്റും കുടുംബവും വീട്ടിൽ താമസം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.