തിരുവനന്തപുരം: ജനറൽ ആശുപത്രിയിക്കു സമീപം മാസ്ക്ക് ധരിച്ചയാള്‍ ഡോക്ടറുടെ കാറിൽ നിന്നും രേഖകളടങ്ങിയ ബാഗ് മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കർണാടകയിൽ നിന്നും പഠനം പൂർത്തിയാക്കി ഡോ. ഷെബിൻ ഷാ സർട്ടിഫിക്കറ്റ് രജിസ്ട്രേഷനുവേണ്ടിയാണ് ജനറൽ ആസുപത്രിക്ക് സമീമുള്ള ട്രാവർകൂർ-കൊച്ചി മെഡിക്കൽ കൗണ്‍സിലിലെത്തിയത്. പാർക്ക് ചെയ്തിരുന്ന വാഹനത്തിൻറെ ഗ്ലാസ് താഴ്ന്നിരുന്നു. 

മുൻ സീറ്റിൽ ലാപ്ടോപ്പ് ബാഗിലാണ് രേഖകളെല്ലാം ഉണ്ടായിരുന്നത്. മാസ്ക്ക് ധരിച്ചെത്തിയ ആള്‍ ഗ്ലാസ് താഴ്ത്തി ബാഗുമായി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തം. ഇയാളുടെ കൂടുതൽ ദൃശ്യങ്ങള്‍ക്ക് വേണ്ടി മറ്റ് കടകളിലുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസന്വേഷിക്കുന്നത്. 

"