സംസം ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ നഷ്ടമായി. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്ത് മോഷണം. മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടലിലാണ് മോഷണം നടന്നത്. സംസം ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ നഷ്ടമായി. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്. ഞായറാഴ്ച ഹോട്ടൽ അവധിയായിരുന്നു. തിങ്കളാഴ്ച ഹോട്ടല്‍ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹോട്ടൽ ഉടമ പറമ്പിൽ പീടിക ഷമീർ ബാബുവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read: കൊമ്പൻ വിഹരിച്ച 301 കോളനി സന്ദർശിക്കാനെത്തി അരിക്കൊമ്പൻ ഫാൻസ്; തടഞ്ഞ് നാട്ടുകാർ, തര്‍ക്കം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

YouTube video player