ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും തട്ടിയെടുത്ത ബൈക്കിൽ കറങ്ങിയാണ് ഇരുവരും മോഷണം പതിവാക്കിയിരുന്നത്. ബൈക്കിൽ ഉപയോഗിച്ചിരുന്നതും വ്യാജ നമ്പർ പ്ലെയിറ്റാണ്.
പാലക്കാട്: കൊല്ലങ്കോട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ. നെന്മാറ സ്വദേശി ജലീൽ, കുഴൽമന്ദം സ്വദേശി അബ്ദുറഹ്മാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ കൊല്ലങ്കോട് എസ് ഐയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് നിർത്താതെ പോയി. ബൈക്ക് പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് കുപ്രസിദ്ധ മോഷ്ടാവായ ജലീലും സഹായിയുമാണെന്ന് തിരിച്ചറിഞ്ഞത്. നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ജലീൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിവരികയായിരുന്ന ഇയാൾക്കെതിരെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും തട്ടിയെടുത്ത ബൈക്കിൽ കറങ്ങിയാണ് ഇരുവരും മോഷണം പതിവാക്കിയിരുന്നത്. ബൈക്കിൽ ഉപയോഗിച്ചിരുന്നതും വ്യാജ നമ്പർ പ്ലെയിറ്റാണ്. കഴിഞ്ഞ മാസം വാളയാറിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയതും ഇരുവരും ചേർന്നാണെന്നും തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
