Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രോട്ടോക്കോൾ മുതലെടുത്ത് മോഷ്ടാക്കൾ, പിപിഇ കിറ്റിൽ എത്തി കവർന്നത് 780 ഗ്രാം സ്വർണ്ണം

പ്ലാസ്റ്റിക് ഓവർ കോട്ടുകളും, തൊപ്പിയും, മാസ്കും, കയ്യുറകളും അടക്കമുള്ള സമ്പൂർണ്ണ പിപിഇ കിറ്റ് ധരിച്ച്, കൊവിഡ് പ്രോട്ടോക്കോൾ മുതലെടുത്താണ് കള്ളന്മാർ ജ്വല്ലറിയുടെ ചുവർ തുരന്നത്.

thieves break in jewellery in full PPE kit following covid protocol  and steal 780 grams of gold
Author
Satara, First Published Jul 7, 2020, 12:00 PM IST

സത്താറ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ ഇന്നലെ നടന്ന മോഷണത്തിൽ പിപിഇ കിറ്റും ധരിച്ചു വന്ന കള്ളന്മാർ ടൗണിലെ ഫാൾട്ടൻ ഏരിയയിലുള്ള ഒരു ജ്വല്ലറിയിൽ നിന്ന് 780 ഗ്രാം സ്വർണ്ണം കവർന്നു. 

പ്ലാസ്റ്റിക് ഓവർ കോട്ടുകളും, തൊപ്പിയും, മാസ്കും, കയ്യുറകളും അടക്കമുള്ള സമ്പൂർണ്ണ പിപിഇ കിറ്റ് ധരിച്ച്, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുവെന്നാണ് കള്ളന്മാർ ജ്വല്ലറിയുടെ ചുവർ തുരന്നത്. ചുവരിലെ ദ്വാരത്തിലൂടെ അകത്തുകടന്ന കള്ളന്മാർ ഗ്ലാസ് ഷെൽഫുകളിൽ പ്രദർശിപ്പിച്ചിരുന്ന സ്വർണ്ണം വാരി ബാഗിലിട്ട് വന്നവഴി തിരിച്ചു പോവുകയായിരുന്നു.ഏകദേശം 36 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് മോഷണം പോയിട്ടുള്ളത് എന്ന് കടയുടമ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

മോഷണത്തെ തുടർന്ന് ജ്വല്ലറി ഉടമ ഫാൽട്ടൺ പൊലീസ് സ്റ്റേഷനിൽ കടയുടമ ഒരു പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു ദിവസവും മുമ്പ് നടന്ന ഈ മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios