കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് വിവരം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതി ജിബിൻ ജോണിന്‍റെ അറസ്റ്റ്.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 13 കാരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതി കുന്നന്താനം സ്വദേശി ജിബിൻ ജോണിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. കീഴ്വായ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വകാര്യ ബസ് ജീവനക്കാരനായ കുമളി സ്വദേശി വിഷ്ണു സുരേഷ് (26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മലപ്പുറത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ; കേസെടുത്ത് പൊലീസ്

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് വിവരം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതി ജിബിൻ ജോണിന്‍റെ അറസ്റ്റ്. പിടിയിലായ ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽ നിന്നും 20 ലധികം പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ അടക്കം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. 

YouTube video player