മുംബൈ: വെബ് സീരിസ് ചിത്രീകരണം തടസപ്പെടുത്തുകയും അഭിനേതാക്കളെയും  അംഗങ്ങളെയും ആക്രമിക്കുകയും ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മുംബൈയിലെ മിറാ റോഡിലാണ് സംഭവം. ബുധനാഴ്ച രാത്രിയില്‍ ആളൊഴിഞ്ഞ ഒരു ഫാക്ടറിയില്‍ വച്ച് ചിത്രീകരണം നടക്കവേയാണ് വടിയുമായെത്തിയ ഒരുകൂട്ടം ആളുകള്‍ ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പിടികൂടിയതിന് പിന്നാലെ പൊലീസിന് നന്ദി പറഞ്ഞും ആക്രമണത്തെക്കുറിച്ച് വിശദീകരിച്ചും വെബ്ബ് സീരിസ് അംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.