ഇഡോർ: കാറിൽ അകപ്പെട്ട സഹോദരങ്ങളായ മൂന്ന് കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് ദാരുണമായ സംഭവം നടന്നത്. പൂനം (6), ബുൾബുൾ (4), പ്രാടിക് (3) എന്നിവരാണ് മരിച്ചത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കുട്ടികൾ കയറുകയും പിന്നീട് തുറക്കാൻ കഴിയാതെ വന്നതോടെയുമാണ് കുട്ടികൾ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

കാറിനുള്ളിൽ ചലനമില്ലാതെ കുട്ടികളെ കണ്ടെത്തിയ വഴിയാത്രക്കാരൻ കാറിന്റെ ചില്ലു പൊളിച്ച് മൂവരേയും പുറത്തെടുക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടികൾ മരിച്ചു. കാറിനുള്ളിൽ അകപ്പെട്ട് മൂന്നു മണിക്കൂറിനു ശേഷമാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതശരീരം ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇഡോർ പൊലീസ് പറഞ്ഞു.