2015-2016 കാലയളവില്‍ അനധികൃതമായി മണല്‍ കടത്തിയതിന് കസ്റ്റഡിയിലെടുത്ത 61 വാഹനങ്ങളില്‍നിന്നും നിയമാനുസരണം പിഴയീടാക്കാതെ വിട്ട് നല്‍കിയെന്ന പരാതിയെ തുടർന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
കോഴിക്കോട്: താമരശേരിയില്‍ അഴിമതി നടത്തിയതിന് മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാർമാർക്ക് സസ്പെന്‍ഷന്‍. താമരശേരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരായിരുന്ന പിഎന്‍ പ്രവീൺകുമാർ, കെ. ലതീഷ് കുമാർ, ശ്രീധരന്‍ വലക്കുളവന്‍ എന്നിവരെയാണ് വിജിലന്‍സ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്.
2015-2016 കാലയളവില്‍ അനധികൃതമായി മണല്‍ കടത്തിയതിന് കസ്റ്റഡിയിലെടുത്ത 61 വാഹനങ്ങളില്‍നിന്നും നിയമാനുസരണം പിഴയീടാക്കാതെ വിട്ട് നല്‍കിയെന്ന പരാതിയെ തുടർന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്നും ഇതുവഴി സർക്കാറിന് പതിനൊന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പൊലീസുകാരനെ പിന്നിൽ നിന്ന് കുത്തിമറിച്ച് കാള, വീഡിയോ
വയനാടിനോട് എന്തിന് ഈ അവഗണന? കൽപ്പറ്റ ഡിപ്പോയിൽ ബസുകൾ വെട്ടിക്കുറച്ചതായി പരാതി
വയനാട്: വയനാട് കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസുകൾ വ്യാപകമായി വെട്ടിക്കുറച്ചതായി പരാതി. ഗ്രാമീണ മലയോര സർവീസുകളുടെ അപര്യാപ്തത തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലയ്ക്കുകയാണ്. വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇരുപതോളം സർവീസുകളാണ് ഈയിടെ നിർത്തലാക്കിയത്. മേപ്പാടി, ചൂരൽമല ഉൾപ്പടെയുള്ള പ്രധാന ഗ്രാമീണ റൂട്ടുകളിൽ സർവീസുകൾ നന്നേ കുറവാണ്.
ഇതിന് പുറമെയാണ് കെഎസ്ആർടിസി ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുന്നതായി പരാതി ഉയരുന്നത്. 15 കിലോമീറ്റർ വരെ ദൂരമുള്ള വിവിധ റൂട്ടുകളിൽ അൽപമെങ്കിലും സർവീസ് നടത്തുന്നത് സ്വകാര്യ ബസുകളാണ്. കൽപറ്റ ഡിപ്പോയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് മുൻപ് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും നിലവിലുള്ള സർവീസുകൾ ഉൾപ്പടെ നിർത്തലാക്കുന്ന അവസ്ഥയാണ്. അവഗണന തുടർന്നാൽ സമരപരിപാടികൾക്കൊരുങ്ങുകയാണ് വിവിധ സംഘടനകൾ.
