കാസർകോട്: കാ‌ഞ്ഞങ്ങാട് ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പ് ശിൽപ്പവുമായി മൂന്ന് പേർ പിടിയിൽ. കാറിൽ കടത്തി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നംഗസംഘത്തെ പിടികൂടിയത്.

വിപണിയിൽ ഇരുപത് ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ആനക്കൊമ്പിൽ തീർത്ത ഗണപതി വിഗ്രഹം. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ പരിസരത്ത് വച്ചാണ് വിഗ്രഹം കാറിൽ കടത്തി വിൽക്കാൻ ശ്രമിച്ച മൂന്നംഗസംഘം പിടിയിലായത്. കോട്ടയം സ്വദേശി ജോമോൻ ജോയി,പാലക്കാട് സ്വദേശി ബിനോജ് കുമാർ,കണ്ണൂർ സ്വദേശി പ്രവീൺ എന്നിവരെയാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തത്.