കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറയിൽ തിരുവമ്പാടി സ്വദേശി മേരി ജാക്വിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറയിലാണ് നഗ്നയാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

ആലപ്പുഴ: ആലപ്പുഴ നഗരമധ്യത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ അജ്മൽ, മുംതാസ്, സീനത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറയിൽ തിരുവമ്പാടി സ്വദേശി മേരി ജാക്വിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറയിലാണ് നഗ്നയാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അജ്മലും മുംതാസും ചേർന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. 

കൊല നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികൾ സ്ഥലം വിട്ടത്. ആലപ്പുഴ തിരുവമ്പാടി ദേശീയപാതയോട് ചേർന്ന വീട്ടിലെ കൊല്ലപ്പെട്ട സ്ത്രീ തനിച്ചായിരുന്നു താമസിച്ചിരുന്നത്.