ദില്ലി: കുടുംബത്തിലെ മൂന്നുപേരെ ഐഐടി ദില്ലി ക്യാമ്പസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുല്‍ഷന്‍ ദാസ്, ഭാര്യ സുനിത, അമ്മ കംത എന്നിവരെയാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റിലെ മൂന്ന് മുറികളിലായാണ് ഇവര്‍ മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് എത്തി വാതില്‍ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. പരിശോധിച്ചെങ്കിലും ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഫെബ്രുവരിയിലാണ് ഗുല്‍ഷനും സുനിതയും വിവാഹിതരായത്.