Asianet News MalayalamAsianet News Malayalam

Ansi Kabeer| മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടം: പ്രതി അബ്ദുൾ റഹ്മാന് ജാമ്യം

മുൻ മിസ് മിസ് കേരളം (miss kerala) ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച അബ്ദുൾ റഹ്മാന് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ രോഗവസ്ഥ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് മജിസ്ട്രേറ്റ്  കോടതി ജാമ്യം അനുവദിച്ചത്. 

Three people including former Miss Kerala Ansi Kabeer were killed  Accident Abdul Rahman released on bail
Author
Kerala, First Published Nov 15, 2021, 8:25 PM IST

കൊച്ചി: മുൻ മിസ് മിസ് കേരളം  (miss kerala) അൻസി കബീർ (Ansi Kabeer) ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് (car accident) കാരണമായ കാറോടിച്ച അബ്ദുൾ റഹ്മാന്  കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ രോഗവസ്ഥ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് മജിസ്ട്രേറ്റ്  കോടതി ജാമ്യം അനുവദിച്ചത്. 

മിസ് കേരളം  ഉൾപ്പെടെ മൂന്ന് പേര്‍  കൊല്ലപ്പെട്ട കാറപകടത്തിന് വഴിവെച്ചത്   മദ്യലഹരിക്ക്  പുറത്തുള്ള  മത്സരയോട്ടം തന്നെയെന്നായിരുന്നു എന്നാണ് ഇരകളുടെ സുഹൃത്തിന്റെ മൊഴി. ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന്  അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ, ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് മൊഴി നല്‍കിയത്.

നവംബര്‍ ഒന്നിന് അര്‍ധരാത്രി വൈറ്റില ദേശീയപാതയില്‍ നടന്ന അപകടത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകളായിരുന്നു. ദാരുണമായി ഈ അപകടം വരുത്തിവെച്ചത് മദ്യലഹരിയില്‍ സുഹൃത്തുക്കല്‍ നടത്തിയമല്‍സരയോട്ടം എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ഒരു ഒഡി കാര്‍ തങ്ങളെ ചേസ് ചെയ്തെന്നും ഇതിന്‍റെ മാനസിക സമ്മര്‍ദ്ദത്തിലാണ് അപകടം ഉണ്ടായതെന്നും അപകടത്തിനിയാക്കിയ കാറിന‍്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 

സിസിടിവി പരിശോധനയില്‍ അബ്ദുള്‍ റഹ്മാന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് ഓഡി കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന്   കാർ ഡ്രൈവർ ഷൈജുവിനെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് തമാശക്ക് മത്സരയോട്ടം   നടത്തിയെന്ന് ഷൈജു സമ്മതിച്ചത്. പന്ത്രണ്ടരക്ക് ശേഷം ഹോട്ടലില്‍ നിന്ന് മടങ്ങിയപ്പോള്‍ മുതല്‍ മല്‍സരയോട്ടം തുടങ്ങി. 

രണ്ട് തവണ അബ്ദുൾ റഹ്മാൻ ഓവർ ടേക്ക് ചെയ്തു. ഒരു തവണ താനും ഓവർ ടേക്ക് ചെയ്തു.  ഇടപ്പള്ളി എത്തിയപ്പോൾ റഹ്മാൻ ഓടിച്ച കാർ കണ്ടില്ല. തുടര്‍ന്ന് യുടേണ്‍ എടുത്ത്  തിരികെ വന്നപ്പോഴാണ് കാർ അപകടത്തിൽ പെട്ടത് കണ്ടത്. ഉടൻ പൊലിസ് കൺട്രോൾ റൂം നമ്പറായ 100 ൽ വിളിച്ചെന്നും ഷൈജുവിന്‍റെ മൊഴിയില്‍ പറയുന്നു.  

എന്നാല്‍ ഷൈജുവിനെതിരെ കേസിന് സാധ്യതയില്ലെന്ന് പൊലീസ് പറയുന്നത്. അപകടം ഉണ്ടാക്കിയത് അബ്ദുറഹ്മാന്‍ ഓടിച്ച കാറാണ്. ഓവർ സ്പീഡിന് മാത്രമേ കേസെടുക്കാനാവൂ. പക്ഷെ ഇക്കാര്യത്തിൽ  കേസെടുക്കാൻ ഓവർ സ്പീഡ് ക്യാമറകളിലെ ചിത്രങ്ങളോ ദൃശ്യങ്ങളോ വേണം. ഇവർ സഞ്ചരിച്ച വഴിയിൽ ഇത്തരം ക്യാമറകൾ ലഭ്യമല്ലെന്ന് പൊലീസ് പറയുന്നു. ഓഡി കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പറ്റിയും പൊലീസ്  അന്വേഷിക്കുന്നുണ്ട്. 

Ansi kabeer|മോഡലുകളുടെ അപകട മരണം,'കാർ അമിത വേഗത്തിൽ, ഓഡികാർ വന്ന വിവരമറിഞ്ഞത് ആശുപത്രിയിൽവെച്ച്': ഡിനിൽ ഡേവിസ്

അതേസമയം  അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡിക്കാർ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് അതേ അപകടത്തിൽ പരിക്കേറ്റ ഡിനിൽ ഡേവിസിന്റെ മൊഴി. എന്റെ വാഹനമായിരുന്നു മുന്നിലുണ്ടായിരുന്നത്. എനിക്ക് പിറകിലാണ് ഈ വാഹനം വന്നത്. എന്നാൽ അപകടത്തിൽപ്പെട്ടവരെ അന്വേഷിച്ച് ഒരു ഓഡിക്കാർ ആശുപത്രിയിൽ വന്നതായി പിന്നീടറിയുകയായിരുന്നുവെന്നും ഡിനിൽ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios