നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്കും അമ്മാവനും പരിക്കേറ്റു.

മുലുഗു: തെലുങ്കാനയില്‍ എംഎല്‍എയുടെ കാര്‍ തട്ടി മൂന്നു വയസ്സുകാരി കൊല്ലപ്പെട്ടു. അമ്മയ്ക്കും അമ്മാവനും ഒപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രവന്തിക എന്ന മൂന്നു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. മുലുഗു എം എല്‍എ ധനസാരി അനസൂയ (സിതാക്ക)യുടെ വാഹനമാണ് ഇടിച്ചത്.

നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്കും അമ്മാവനും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട സമയത്ത് എംഎല്‍എ വാഹനത്തില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.