കുരീപ്പുഴ ടോൾ പ്ലാസയിലെ ജോലിക്കായി ഫെലിക്സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. യുവാവിന്റെ മലദ്വാരത്തിലും പൊലീസ് സംഘം പരിശോധിച്ചു. അടുത്തിടെ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനോടായിരുന്നു ക്രൂര മർദ്ദനം.
കൊല്ലം: കൊല്ലം തെക്കുംഭാഗത്ത് അർദ്ധരാത്രിയിൽ പൊലീസുകാരുടെ ക്രൂര മർദ്ദനത്തിൽ പരിക്കേറ്റെന്ന യുവാവിന്റെ പരാതിയിൽ കേസെടുത്ത് ചവറ തെക്കുംഭാഗം പൊലീസ്. ടോൾ പ്ലാസാ ജീവനക്കാരനായ 24 വയസുള്ള ഫെലിക്സ് ഫ്രാൻസിസിന്റെ പരാതിയിലാണ് തടഞ്ഞ് നിർത്തി സംഘം ചേർന്ന് മർദിച്ചതിന് കേസ്. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് യുവാവിനെ ഡ്യൂട്ടിയിൽ പോലുമല്ലാതിരുന്ന പൊലീസുകാർ വിവസ്ത്രനാക്കി നടുറോഡിൽ മർദ്ദിച്ചെന്നാണ് കേസ്.
കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദമുണ്ടെന്നും ഫെലിക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 26ന് അർദ്ധരാത്രി കോന്നി എസ് ഐ. സുമേഷും നീണ്ടകര കോസ്റ്റൽ പൊലീസ് സിവിൽ പൊലീസ് ഓഫീസർ വിഷ്ണുവും തടഞ്ഞ് നിർത്തി മർദ്ദിച്ചെന്നാണ് പരാതി. കുരീപ്പുഴ ടോൾ പ്ലാസയിലെ ജോലിക്കായി ഫെലിക്സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. യുവാവിന്റെ മലദ്വാരത്തിലും പൊലീസ് സംഘം പരിശോധിച്ചു.
അടുത്തിടെ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനോടായിരുന്നു ക്രൂരത. കേസെടുത്തിട്ടുണ്ടെങ്കിലും സർവീസിലുള്ള പൊലീസുകാരെ പിടിക്കുന്നതിൽ മെല്ലെ പോക്കാണെന്ന പരാതിയുണ്ട് ഫെലിക്സിനും കുടുംബത്തിനും. വകുപ്പുതലത്തിൽ പോലും ഇതുവരെ തെക്കുംഭാഗം സ്വദേശികളായ പൊലീസുകാർക്കെതിരെ നടപടിയില്ലാത്തതിലും ആക്ഷേപമുണ്ട്.
ജൂണ്‍ രണ്ടാം വാരത്തില്‍ തിരുവനന്തപുരം നഗരമധ്യത്തിൽ പൊലീസുകാരനെ മർദിച്ച മൂന്ന് പേർ അറസ്റ്റിലായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജന്റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. ബേക്കറി ജംഗ്ഷനില്‍ വച്ചായിരുന്നു മര്‍ദ്ദനം. മദ്യപിച്ച് ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിൽ കയറിയ ടെലികമ്മ്യൂണിക്കേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ ബിജുവിനെയാണ് മർദ്ദിച്ചത്. ജോലിക്ക് ഹാജരാകാതിരുന്നതിന് വകുപ്പ്തല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ബിജു. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജിന്‍റെ വീട്ടിലാണ് ബിജു അതിക്രമിച്ചു കടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

