ദില്ലി: താന്‍ ദില്ലിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് കൂട്ടബലത്സംഗം ചെയ്യപ്പെട്ടുവെന്ന് ടൂറിസ്റ്റ് ഗൈഡ്. ഒരു സ്ത്രീ അടക്കം ആറ് പേരുടെ പേരാുകളാണ് സ്ത്രീ ആരോപണത്തില്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഷെയ്ഖ് സറായ് സ്വദേശിയായ മനോജ് ശര്‍മ്മമയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. 

വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നും തൊട്ടടുത്ത ദിവസം തന്നെ സ്ത്രീ പരാതി നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്നുവെന്ന് പറയുന്ന ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നത് രണ്ട് ബിസിനസുകരാണ്. 

പണത്തിന് ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ കുറഞ്ഞ പലിശയ്ക്ക് പണം നല്‍കാമെന്നും ഹോട്ടലില്‍ എത്തണമെന്നും പ്രതികള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.