ഉദയംപേരൂര്‍ സ്വദേശിയായ 42 കാരന്‍ മിഥുന്‍ രണ്ടു ദിവസം മുന്പാണ് വീട്ടില്‍ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൊച്ചി: തൃപ്പൂണിത്തുറയില്‍ കുടുംബനാഥന്‍റെ മരണം ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് തെളിഞ്ഞു. ഉദയംപേരൂര്‍ സ്വദേശിയായ നിധിന്‍ മരിച്ച കേസില്‍ ഭാര്യ സഹോദരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായി. പോസ്റ്റ് മോര്‍ട്ടം റിപ്പാോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്

ഉദയംപേരൂര്‍ സ്വദേശിയായ 42 കാരന്‍ മിഥുന്‍ രണ്ടു ദിവസം മുന്പാണ് വീട്ടില്‍ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാധാരണ മരണമെന്ന് വിലയിരുത്തിയ കേസില്‍വഴിത്തിരിവായത് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ദേഹത്ത് ക്രൂരമര്‍ദ്ദനം ഏറ്റതിന‍്റെ പാടുകള്‍ കണ്ടെത്തി. പേശികള്‍ക്ക് ചതവുണ്ടായിരുന്നു. 

തുടര്‍ന്ന് ഭാര്യ രമ്യയെ ചോദ്യം ചെയ്യതപ്പോഴാണ് ചുരുളഴിഞ്ഞത്. ഭാര്യ രമ്യയെ നിധിന്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. മരണം നടന്നതിന്‍റെ തലേ ദിവസവും രമ്യയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് രമ്യ സഹോദരന് വിഷ്ണുവിനേയും ബന്ധുവായ ശരതിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇരുവരും ചേര്‍ന്ന മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചു. വീട്ടിലെ ചെടിച്ചട്ടി വരെ മരദ്ദനത്തിന് ഉപയഗിച്ചു. 

പിറ്റേന്ന് രാവിലെ മര്ദ്ദനത്തിന്‍റെ അവശതയില്‍ മിഥുന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. വിഷ്ണുവിനെയും ശരതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.