കോഴിക്കോട്: രാമനാട്ടുകരയില്‍ ഏഴരക്കിലോ ഗ്രാ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടകൂടി. വാഹന പരിശോധനക്കിടെയാണ് ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്നവരില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. 

നിരവധി കേസുകളില്‍ പ്രതിയും കോഴിക്കോട് ബേപ്പൂരിലെ താമസക്കാരനുമായ സിപി അബ്ദുള്‍ ഗഫൂര്‍, മലപ്പുറം തിരൂരങ്ങാടിയിലെ എന്‍ സിറാജ് എന്നിവരാണ് പിടിയാലായത്.ആന്ധ്രയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത് എന്നാണ് പൊലീസിന് കിട്ടിയ വിവരം.

ഫറോക്ക് പ്രിന്‍സിപ്പല്‍ എസ്ഐ, കെ മുരളീധരന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന. നിര്‍ത്താതെ പോയ ആക്ടീവ സ്കൂട്ടറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികള്‍ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.