ദില്ലിയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്  ഇരയാക്കിയ കേസിലെ രണ്ട് പ്രതികൾക്ക് 20 വര്‍ഷം വീതം തടവുശിക്ഷ. പ്രതികളായ മനോജ് ഷാ, പ്രദീപ് കുമാര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ. ദില്ലിയിലെ ഗാന്ധിനഗറിൽ 2013ലായിരുന്നു സംഭവം.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി മുറിവേൽപ്പിക്കുകയും ചെയ്തു. മരിച്ചുവെന്ന് കരുതി കുട്ടിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. 40 മണിക്കൂറിന് ശേഷം അയൽവാസികളാണ് അഞ്ചുവയസ്സുകാരിയെ കണ്ടെത്തിയത്.