ദില്ലി: ആംബുലന്‍സ് ട്രക്കില്‍ ഇടിച്ച് രണ്ടരവയസുള്ള കുട്ടിയുള്‍പ്പെടേ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടറും രണ്ടരവയസുള്ള കുട്ടിയുമാണ് മരിച്ചത്. 

ദില്ലിയിലാണ് സംഭവം. നോയിഡയില്‍ നിന്നും രോഗിയുമായി ദില്ലിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ട്രക്കിന്‍റെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റ ഡോക്ടറും കുട്ടിയും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.  മറ്റുള്ള നാലുപേര്‍ ചികിത്സയിലാണ്.