ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയപാതയിൽ‌ കായംകുളത്തിനും സമീപം കൊറ്റുകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. സ്കൂട്ടര്‍ യാത്രികരായ കൃഷ്ണപുരം കാപ്പിൽ സ്വദേശികളായ രാജു (65), ബിജു (39) എന്നിവരാണ് മരിച്ചത്. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ  മൂന്നിലുണ്ടായിരുന്ന സ്കൂൾ വാനിൽ ഇടിക്കുകയായിരുന്നു.