ദ്വാരക:  ദില്ലിയില്‍ രണ്ട് കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. ദ്വാരകയിലാണ് വെടിവെപ്പില്‍ ഗുണ്ടാസംഘങ്ങളില്‍പ്പെട്ട രണ്ടുപേര്‍ മരിച്ചത്. 

ദ്വാരകയിലെ കുപ്രസിദ്ധമായ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഒരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാള്‍ പൊലീസുകാരുടെ വെടിയേറ്റാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.  

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.