അഞ്ജനയുടെ സുഹൃത്തായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാലിഫോർണിയ: തൃശൂർ പീച്ചി സ്വദേശിയായ യുവതിയും വനിതാ സുഹൃത്തും അമേരിക്കയിൽ കൊല്ലപ്പെട്ടു. പീച്ചി സ്വദേശിയായ അഞ്ജന എന്ന യുവതിയാണ് ഓഗസ്റ്റ് 28ാം തിയതി കൊല്ലപ്പെട്ടത്. അഞ്ജനയുടെ സുഹൃത്തായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ ഒരു സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. സോഫ്റ്റ് വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ആറുവയസ് പ്രായമുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജന. ചിങ്ങവനം സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാൾ. ഇരുവരുടേയും സുഹൃത്താണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള അനിലയെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല.
ചിങ്ങവനം സ്വദേശിയെ ഫ്ലാറ്റിലെ മുറിയിൽ വച്ചാണ് കൊലപ്പെടുത്തിയത്. മിൽപിറ്റാസ് പൊലീസ് വ്യക്തമാക്കുന്നത് അനുസരിച്ച് മിൽ ക്രീക് അപാര്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് അഞ്ജന കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും തുടർനടപടികൾക്കുമായി കുടുംബം അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്.


